ഡൽഹി: കൊവിഡ് ബാധ മൂലം രാജ്യത്ത് ഉണ്ടായിരിക്കുന്ന അസാധാരണ സാഹചര്യം മറികടക്കാൻ ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകും. പണമില്ലാത്തതിന്റെ പേരിൽ രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം എൺപത് കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്നും അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് പുറമെ ഒരു വ്യക്തിക്ക് അഞ്ച് കിലോ എന്ന നിരക്കിൽ കൂടുതൽ ധാന്യം നൽകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അറിയിച്ചു. വൃദ്ധ ജനങ്ങൾക്കും വിധവകൾക്കും അംഗപരിമിതർക്കും ആയിരം രൂപ വീതം നൽകും. ഇത് മൂന്ന് കോടി ജനങ്ങൾക്ക് ഉപകാരപ്പെടും. രാജ്യത്തെ 8.69 കോടി വരുന്ന കർഷകർക്ക് അടിയന്തര സഹായമായി രണ്ടായിരം രൂപ വീതം ഏപ്രിൽ ആദ്യവാരം നൽകും.
അടുത്ത മൂന്ന് മാസത്തേക്ക് ജൻ ധൻ ആക്കൗണ്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം അഞ്ഞൂറ് രൂപ വീതം നൽകും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം പാചകവാത കണക്ഷൻ എടുത്തിരിക്കുന്നവർക്ക് അടുത്ത മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകും. എട്ട് കോടി സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍-
- നിലവില്‍ നല്‍കുന്ന 5 കിലോ അരിക്കും ഗോതമ്പിനും പുറമെ 5 കിലോ കൂടി സൗജന്യമായി നല്‍കും.
- ഓരോ കിലോ പയറു വര്ഗങ്ങള് കൂടി സൗജന്യമായി ലഭിക്കും.
- 8.69 കോടി കൃഷിക്കാര്‍ക്ക് പ്രധാന്‍ മന്ത്രി കിസാന്‍ യോജനയുടെ ഭാഗമായുള്ള 2000 രൂപ ആദ്യ ഗഡു ഉടന്‍ നല്‍കും.
- വൃദ്ധ ജനങ്ങള്‍, ദിവ്യാംഗര്‍ വിധവകള്‍ എന്നിവര്‍ക്ക് രണ്ട് ഘട്ടമായി 1000 രൂപ നല്‍കും..
- ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് 500 രൂപ വീതം 3 മാസത്തേക്ക് നല്‍കും.
- ഉജ്ജ്വല യോജനയില്‍ വരുന്ന 8 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് പാചക വാതകം സൗജന്യമായി നല്‍കും.
- ആശാ വര്‍ക്കര്‍മാര്‍മാരും ശുചീകരണ തൊഴിലാളികളും മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്.
- മൂന്നു കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ..
- വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം വായ്പ..
- തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് 2000 രൂപ മാസം വരുമാനം കൂടുതല്‍ നല്‍കും…
- നൂറു ജീവനക്കാര്‍ വരെയുള്ള കമ്പനികളിലെ മൂന്നു മാസത്തേക്ക് ഇപിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും.
- നിര്‍മ്മാണതൊഴിലാളികളെ സംരക്ഷിക്കാന്‍ 31000 കോടി രൂപ വരുന്ന കെട്ടിട നിര്‍മ്മാണ നിധി സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാം.
Discussion about this post