കോവിഡ് രോഗബാധ പടർന്നു പിടിച്ചതിനെ തുടർന്ന് കർണാടക സർക്കാർ അടച്ച കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി. മംഗലാപുരം കാസർകോട് ദേശീയ പാത തുറക്കണം എന്നാണ് കോടതിയുടെ ഉത്തരവ്.യാത്രക്കാരെ വിലക്കരുതെന്നും, അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മംഗളൂരുവിലേയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം തടസ്സപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.കേരള ഹൈക്കോടതിയുടെ ഉത്തരവ് കർണാടക സർക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ട്. ദേശീയപാതകൾ കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമായതിനാൽ, കേന്ദ്രം ഇക്കാര്യത്തിൽ അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Discussion about this post