പശ്ചിമേഷ്യയിൽ, കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് സംഭവിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂർ മാത്രം ഇസ്രായേലിൽ 521 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.ഇസ്രായേലിൽ ആകെ 7,428 പേർക്ക് കോവിഡ്-19 രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പലസ്തീനിൽ, ഇന്നലെ മാത്രം 22 പേർക്കു കൂടി കോവിഡ്-19 പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതോടെ, ഫലസ്തീനിൽ വൈറസ് ബാധിതരുടെ എണ്ണം 193 ആയി ഉയർന്നു.പലസ്തീൻ സർക്കാരിന്റെ ഔദ്യോഗിക വക്താവ് ഇബ്രാഹിം മേളം ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ഇതിൽ പത്തു പേരിൽ അധികം ഗാസ മുനമ്പിൽ നിന്നുള്ളവരാണ്.
Discussion about this post