ലോക്ഡൗൺ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ ആൾക്കാരെ വിളിച്ചുകൂട്ടിയ ഡോക്ടറെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടറായ അലി അഷ്റഫിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. നടുവിലങ്ങാടി മസ്ജിദിൽ പ്രാർത്ഥനയ്ക്ക് വേണ്ടി ആൾക്കാരെ വിളിച്ചുകൂട്ടി നിസ്കാരം നടത്തിയതിന് എതിരെയാണ് നടപടി.
കോവിഡ്-19 മഹാമാരിയുടെ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാതെയായിരുന്നു പള്ളികളിൽ ആൾക്കാരെ വിളിച്ചുകൂട്ടി അഷറഫ് സമൂഹപ്രാർത്ഥന സംഘടിപ്പിച്ചത്. ഇയാളുടെ കൂടെ നിസ്കാരത്തിൽ പങ്കെടുത്ത 30 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു. പരിസരവാസികളുടെ പരാതി അനുസരിച്ചാണ് ഇയാൾ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് പോലീസിന് മനസ്സിലായത്.
Discussion about this post