സാമൂഹ്യക്ഷേമ പെൻഷൻ ഇനി വീടുകളിലെത്തിക്കുമെന്ന് സംസ്ഥാനസർക്കാർ. ഇന്ത്യാ പോസ്റ്റുമായി സഹകരിച്ചാണ് സാമൂഹ്യക്ഷേമ പെൻഷൻ പോസ്റ്റ് ഓഫീസ് വഴി വീട്ടിലെത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 55 ലക്ഷം പേർക്ക് 8000 രൂപ വീതം ലഭിക്കും എന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കോവിഡ് നിയന്ത്രണം നിലനിൽക്കുമ്പോഴും, കഴിഞ്ഞ ദിവസമാണ് ഇന്ത്യ പോസ്റ്റ് ജനങ്ങളെ സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.ബാങ്കുകളിൽ പോകാതെ തന്നെ പണം പിൻവലിക്കാൻ ജനങ്ങളെ സഹായിക്കുമെന്ന് പോസ്റ്റ്മാസ്റ്റർ ജനറൽ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി, ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ പണം വീട്ടിലെത്തിക്കാനുള്ള പദ്ധതിയും ഇന്ത്യ പോസ്റ്റ് മുന്നോട്ടു വെച്ചിട്ടുണ്ട്.
Discussion about this post