തിരുവനന്തപുരം: കൊവിഡ് 19 രോഗബാധയെ പ്രതിരോധിക്കുന്നതിന് ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്ന വട്ടിയൂർക്കാവ് എം എൽ എ വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ പ്രതിരോധ മരുന്ന് ആവശ്യമുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുള്ളവര്‍ക്ക് എം.എല്‍.എയുടെ നേതൃത്വത്തില്‍ മരുന്ന് ലഭ്യമാക്കുന്നു എന്നാണ് വി.കെ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത് ഹോമിയോ മെഡിക്കല്‍ കോളേജിന്റെയും ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെയുള്ള സംരംഭമാണെന്നും പോസ്റ്റിൽ പറയുന്നു. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടുവാനായി ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. ‘കോവിഡ് ഹോമിയോ പ്രിവന്റീവ് മെഡിസിന്‍’ എന്ന അപേക്ഷാ ഫോമിലേക്കാണ് ഈ ലിങ്ക് തുറക്കുന്നത്.
അതേസമയം സിപിഎം എം എൽ എ ആയ വി കെ പ്രശാന്തിന്റെ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതുവരെയും പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത കോവിഡ് 19-ന് എങ്ങനെയാണ് ഹോമിയോപ്പതി പ്രതിരോധ മരുന്ന് ഉണ്ടാക്കിയത് എന്നതാണ് പലരുടെയും ചോദ്യം. എം എൽ എയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.
എം എൽ എ അശാസ്ത്രീയത പ്രചരിപ്പിക്കുന്നു എന്നതാണ് യുക്തിവാദികൾ അടക്കമുള്ളവരുടെ പ്രധാന വിമർശനം. പരീക്ഷിച്ച് വിജയം കണ്ടെത്തിയതിന് തെളിവുകള്‍ ഇല്ലാത്ത ഒരു മരുന്ന് എം.എല്‍.എ. എന്തടിസ്ഥാനത്തിലാണ് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് എന്നും വിമർശകർ ചോദിക്കുന്നു.
https://www.facebook.com/VKPrasanthTvpm/posts/2864971243587583
Discussion about this post