ആഗോള മഹാമാരിയായ കോവിഡിനെ നേരിടുന്നതിൽ കേരളം കാണിച്ച മിടുക്കിനെയും കൈക്കൊണ്ട ശക്തമായ നടപടികളെയും പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്.
അമേരിക്കൻ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിൽ രോഗബാധ തടയാൻ കൈക്കൊണ്ട പ്രതിരോധ നടപടികൾ, രോഗലക്ഷണങ്ങൾ ഉള്ളവരെ ഉടൻ ക്വാറന്റൈൻ ചെയ്യൽ,സമ്പർക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കൽ, വിദഗ്ധമായ ചികിത്സാ സൗകര്യം തുടങ്ങിയ സർക്കാർ നടപടികളെ വാഷിംഗ്ടൺ പോസ്റ്റ് അഭിനന്ദിക്കുന്നു.പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടു കൂടി സംസ്ഥാനത്ത് കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്കായി താമസസൗകര്യവും, ഭക്ഷണമില്ലാതെ വലഞ്ഞവർക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്തതുമെല്ലാം പോസ്റ്റിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.













Discussion about this post