ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രധാനമന്ത്രി ഉചിതമായ തീരുമാനം എടുത്തെന്ന് കെജ്രിവാള് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ന്, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥാനം മികച്ചതാണ്. കാരണം നമ്മള് നേരത്തെ ലോക്ക്ഡൗണ്‍ ആരംഭിച്ചു. അത് ഇപ്പോള്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം നഷ്ടപ്പെടുമെന്നും ഡൽഹി മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണയായത്. എന്നാല്‍ ഇക്കാര്യം ഇതുവരേയും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് വിവരം.
അതേസമയം ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്കാന് സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിക്കാനും സാധ്യതയുണ്ട്.
PM has taken correct decision to extend lockdown. Today, India’s position is better than many developed countries because we started lockdown early. If it is stopped now, all gains would be lost. To consolidate, it is imp to extend it
— Arvind Kejriwal (@ArvindKejriwal) April 11, 2020
Discussion about this post