പട്ടാമ്പി: ലോക്ക് ഡൗൺ ലംഘിച്ച കേസിൽ ജാമ്യത്തിലിറങ്ങി പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അസഭ്യപ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവ് അറസ്റ്റിലായി. യൂത്ത് ലീഗ് പട്ടാമ്പി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കൊപ്പത്ത് പാറമേല്‍ ഉമ്മര്‍ ഫാറൂക്ക് (35) ആണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. ലോക്ക്ഡൗൺ ലംഘിച്ചതിനെതിരേ ദിവസങ്ങള്‍ക്കുമുമ്പ് പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഉമ്മര്‍ ഫാറൂക്ക് പോലീസിനെതിരേ സഭ്യമല്ലാത്ത പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഉമ്മർ ഫാറൂഖിന്റെ പൊലീസിനെതിരായ പോസ്റ്റ് പ്രചരിപ്പിച്ച കൊപ്പം സ്വദേശിയായ ഇസ്മയില്‍ വിളയൂര്‍ എന്ന ലീഗ് നേതാവിനെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post