കോവിഡ്-19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സുഖം പ്രാപിച്ചു.ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.എന്നാൽ, അദ്ദേഹം തന്റെ ആരോഗ്യം വീണ്ടെടുക്കുന്നേ ഉള്ളൂവെന്നും ജോലികളിൽ ഏർപ്പെടാനുള്ള സാഹചര്യമായിട്ടില്ലെന്നുമാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചത്.
കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്, ഏകദേശം മൂന്നാഴ്ച മുമ്പാണ് ബോറിസ് ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച, ആരോഗ്യനില വഷളായതിനെ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മൂന്നുദിവസം തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞതോടെ സാവധാനം ആരോഗ്യനില വീണ്ടെടുത്ത ജോൺസനെ അധികൃതർ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
Discussion about this post