പ്രൊഫൈലുകളില്‍ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പര്‍ നല്കാന് ഫെയ്സ്ബുക്ക് പ്രോത്സാഹിപ്പിക്കാറുണ്ട്. അങ്ങനെ ചെയ്താല്‍ വലിയൊരു സുരക്ഷാപിഴവിന് നമ്മളും തലവെച്ചുകൊടുക്കുന്നതിന് തുല്യമാകും അതെന്ന് മുന്നറിയിപ്പ്.
144 കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയുയര്‍ത്തുന്ന സുരക്ഷാപിഴവാണിതെന്ന് വിലയിരുത്തപ്പെടുന്നു.ഡെയ്ലിമെയില് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. salt.agency യുടെ ടെക്നിക്കല്‍ ഡയറക്ടര്‍ റെസ മൊയിയ്യന് ദിന് ആണ് ഈ സുരക്ഷാപിഴവ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഫെയ്സ്ബുക്കില്‍നിന്ന് നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ അനായാസം ചോര്‍ത്താന്‍ സൈബര്‍ ക്രമിനലുകള്‍ക്ക് ഇത് വഴിവെയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
പ്രൊഫൈലില്‍ നിങ്ങളുടെ ഫോണ്‍നമ്പര്‍ നല്കയിട്ടുണ്ടെങ്കില്, ഫെയ്സ്ബുക്കിന്റെ സേര്‍ച്ച് ബാറില്‍ ആ നമ്പര്‍ ടൈപ്പ് ചെയ്ത് ആരൊക്കെ സെര്‍ച്ച് ചെയ്താലും നിങ്ങളുടെ സ്വകാര്യവിവരങ്ങളും ലൊക്കേഷനും കിട്ടും, നിങ്ങളുടെ പ്രൈവസി സെറ്റിങ്സ് എന്തായിരുന്നാലും പ്രശ്നമില്ല.
ഒരു കോഡിങ് സ്ക്രിപ്റ്റ് ഉപയോഗിച്ച് ബ്രിട്ടന്, യു.എസ്., കാനഡ എന്നീ രാജ്യങ്ങളിലെ സാധ്യമായ ഫോണ്‍നമ്പറുകളെല്ലാം രൂപപ്പെടുത്തുകയാണ് മൊയിയ്യാന്‍ദിന്‍ ചെയ്തത്. എന്നിട്ട് ലക്ഷക്കണക്കിന് വരുന്ന ആ നമ്പറുകളെല്ലാം ഫെയ്സ്ബുക്കിന്റെ ആപ്പ്ബില്ഡിങ് പ്രോഗ്രാമിന് ( API ) ഒന്നിച്ചയച്ചു. ലക്ഷക്കണക്കിന് എഫ്ബി യൂസര്‍മാരുടെ സ്വകാര്യവിവരങ്ങളാണ് തിരിച്ചുകിട്ടിയത്.
ഈ സുരക്ഷാപിഴവിന്റെ സഹായത്തോടെ ഫോണ്നമ്പറുപയോഗിച്ച് (അത് ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നല്കിയിട്ടുണ്ടെങ്കില്) ആരുടെയും സ്വകാര്യവിവരങ്ങള്‍ ഫെയ്സ്ബുക്കില്‍നിന്ന് ചോര്‍ത്താനാകുമെന്ന് മൊയിയ്യാന് പറഞ്ഞു. ആ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനും സാധിക്കും.
Discussion about this post