തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യപ്രതിയെന്ന് രമേശ് ചെന്നിത്തല. 1.75 ലക്ഷം ആളുകളുടെ സെൻസിറ്റീവ് ആയ ആരോഗ്യ വിവരങ്ങളാണ് അമേരിക്കൻ കമ്പനിയുടെ കയ്യിലുള്ളത്. അഴിമതി മാത്രമല്ല, മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ് നടന്നിട്ടുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.
200 കോടി രൂപ മൂല്യം വരുന്ന ഡാറ്റ കൈമാറിയതിൽ സാമ്പത്തിക അഴിമതി ഉണ്ട്. ആരോപണങ്ങൾ എല്ലാം ശരിവക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇത് സംബന്ധിച്ച പ്രസ്താവനകളെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു കമ്പനിക്ക് കരാര്‍ കൈമാറുമ്പോൾ പാലിക്കേണ്ട സാധാരണ നടപടി ക്രമങ്ങൾ പോലും ഉണ്ടായിട്ടില്ല. കരാർ സംബന്ധിച്ച് മന്ത്രിസഭ അലോചിച്ചില്ല. കമ്പനിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങൾ അന്വേഷിച്ചിട്ടില്ല. കരാർ സംബന്ധിച്ച് ഒരു ഫയൽ പോലുമില്ല. ഉറുമ്പിന് ആഹാരം കൊടുക്കുന്നത് പോലും വാര്‍ത്താ സമ്മേളനം നടത്തി പറയുന്ന പിണറായി വിജയൻ സ്പ്രിംഗ്ളര്‍ കരാറിനെ കുറിച്ച് മിണ്ടാതിരുന്നത് എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
നിയമ നടപടി ആവശ്യമുള്ള ഘട്ടം വന്നാൽ ന്യൂയോര്‍ക്കിൽ പോയി കേസ് നടത്തേണ്ട അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
Discussion about this post