തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ വിടാതെ പിഴിയാനൊരുങ്ങി സംസ്ഥാന സർക്കാർ. സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായാണ് സൂചന. ഇതിന്റെ വിശദാംശങ്ങൾക്കായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകൾ നടത്തുന്നതായാണ് വിവരം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാലറി ചലഞ്ച് എന്ന ആശയത്തോട് എതിരഭിപ്രായങ്ങൾ തുടക്കം തൊട്ടെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ സാലറി ചലഞ്ചിലൂടെ 1500 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞുവെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 12 ശതമാനം ഡിഎ കുടിശിക കണക്കാക്കിയാൽ അത് 2700 കോടി രൂപ വരുമെന്നാണ് കണക്കുകൾ. സാലറി ചലഞ്ച് പൂർണ്ണാർത്ഥത്തിൽ നടപ്പിലാക്കിയാലും 2300 കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിയുക എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് മേൽ പുതിയ വെല്ലുവിളിയുമായി സംസ്ഥാന സർക്കാർ നീങ്ങുന്നതെന്നാണ് സൂചന.
എന്നാൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും ഉണ്ടാകുക.
Discussion about this post