കോഴിക്കോട്: കൊവിഡ് രോഗബാധിതരെ പരിചരിക്കുന്ന നഴ്സിന്റെ ഭർത്താവിനെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് ആക്ഷേപം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന നഴ്സിനെ ജോലിസ്ഥലത്ത് എത്തിച്ച് മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെയാണ് നടപടി.
കൊറോണ വൈറസ് ബാധിതരെ പരിചരിച്ചതിന്റെ ഭാഗമായി 14 ദിവസം വീട്ടില്‍ ക്വറിന്റീനില്‍ കഴിഞ്ഞ ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനാണ് ഭാര്യയയുമായി ബിബേഷ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയത്. ഭാര്യയെ എത്തിച്ച ശേഷം ബൈക്കില്‍ മടങ്ങി വരികയായിരുന്ന ബിബേഷിനെ ഊര്‍ക്കടവില്‍ വച്ചാണ് മാവൂര്‍ പൊലീസ് തടഞ്ഞത്. വിവരം പറഞ്ഞപ്പോള്‍ പൊലീസ് തെളിവ് ആവശ്യപ്പെട്ടു. തുടർന്ന് നഴ്സിങ് സൂപ്രണ്ടിന്റെ ഔദ്യോഗിക സീലടക്കമുളള കത്ത് ബിബേഷ് വാട്സാപ്പിലൂടെ കൈമാറിയെങ്കിലും ഫോണില്‍ വന്നത് കാണേണ്ടതില്ലെന്നു പറഞ്ഞ പൊലീസ് ബൈക്ക് സഹിതം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പകർച്ചവ്യാധി നിയമപ്രകാരം 269, 336 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post