വയനാട്ടിൽ കാട്ടിലൂടെ നിരവധി പേർ കേരളത്തിലെത്തുന്നതായി പരാതി. കാടിനുള്ളിലൂടെ ഉള്ള രഹസ്യം മാർഗ്ഗങ്ങളിലൂടെയും മലകയറിയും സംസ്ഥാന അതിർത്തി കടന്ന് നിരവധിപേരാണ് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് കടക്കുന്നത്.ടാർ ചെയ്തിട്ടില്ലെങ്കിലും വാഹനങ്ങൾക്ക് സുഖമായി കടന്നുപോകാൻ കഴിയുന്നത്ര സൗകര്യമുള്ള വഴികൾ ബന്ദിപ്പൂർ,മുത്തങ്ങ മേഖലകളിലുണ്ട്. വനംവകുപ്പിന് പട്രോളിങ് നടത്താൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ഇത്തരം പാതകൾ നിർമ്മിച്ചത്.
എന്നാൽ, റോഡുകളിൽ ലോക്ഡൗൺ ലംഘിക്കുന്നവരെ പിടിക്കാനുള്ള പരിശോധനകൾ കർശനമാക്കിയതോടെ പലരും ഒളിച്ചു കിടക്കാൻ ഇത്തരം പാതകൾ ഉപയോഗിക്കുന്നുണ്ട്.ഇന്നലെ പുഴ നീന്തി എത്തിയ മൂന്ന് പേരെ വനംവകുപ്പ് പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു.കാട്ടുപാതയിലൂടെ പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ അദീല അബ്ദുള്ള താക്കീതു നൽകിയിട്ടുണ്ട്.നിയമം ലംഘിച്ചാൽ, രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
Discussion about this post