സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവുകൾ നൽകിയതിനെതിരെ കേന്ദ്രസർക്കാർ. ഏപ്രിൽ 15ന് ഇറക്കിയ ഉത്തരവിൽ അനാവശ്യമായ ഇളവുകൾ ചേർത്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച കത്തിലാണ് ഇങ്ങനെ പരാമർശിച്ചിരിക്കുന്നത്.
ബാർബർ ഷോപ്പ്, റസ്റ്റോറന്റ്, ബുക്ക് സ്റ്റാളുകൾ വർക്ക്ഷോപ്പ് എന്നിവ തുറന്നതും ബൈക്ക്, കാർ മുതലായ വാഹനങ്ങളിൽ അനുവദനീയമായതിലും അധികം പേരെ യാത്രചെയ്യാൻ അനുവദിച്ചതും ഗുരുതരമായ ലംഘനമാണെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തി.കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വെള്ളം ചേർക്കാൻ ആവില്ലെന്നും കത്തിൽ പറയുന്നുണ്ട്.
Discussion about this post