കോവിഡ്-19 മഹാന്മാരുടെ പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ് എണ്ണ വിപണി. ആഗോളതലത്തിൽ ഉപഭോഗം കുറഞ്ഞതോടെ ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക് പതിക്കുകയാണ്.അമേരിക്കൻ വിപണിയിൽ, തിങ്കളാഴ്ച എണ്ണവില പൂജ്യത്തിലും താഴ്ന്നു. -37.63 ഡോളറിലേക്കാണ് യു എസ് വിപണിയിൽ എണ്ണ വില താഴ്ന്നത്.
വിപണിയിൽ വിൽക്കപ്പെടുന്ന അടുത്ത മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് ഇടിഞ്ഞത്. ലോകത്തിലെ ജനനിബിഡമായ പ്രധാന നഗരങ്ങൾ എല്ലാം തന്നെ മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചതോടെ വാഹന ഉപഭോഗവും കുത്തനെ കുറഞ്ഞു.ആവശ്യക്കാർ കുറഞ്ഞതോടെയാണ് വില സർവകാല തകർച്ചയിലേക്ക് കൂപ്പുകുത്തിയത്.
Discussion about this post