തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു മോചിപ്പിച്ചു. നേതാവിനെ പിടികൂടിയ സിഐയെ സിപിഎം പ്രവര്‍ത്തകര്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലാണ് സംഭവം.
ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് അറസ്റ്റിലായ ഡിവൈഎഫ്‌ഐ ചാല ഏരിയാ കമ്മിറ്റി അംഗത്തെയാണ് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞ് മോചിപ്പിച്ചത്. ഈ മാസം 23നായിരുന്നു നേതാവ് അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഇരുപതോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ബലമായി ഇറക്കികൊണ്ട് പോവുകയായിരുന്നു.
ഡി വൈ എഫ് ഐ നേതാവിനെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം പ്രവർത്തകർ ലോക്ക് ഡൗൺ ലംഘിച്ച് തടിച്ചു കൂടുകയും പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അസി. കമ്മീഷണര്‍ പ്രതാപന്‍ നായര്‍ ഇടപ്പെട്ട് അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ വിട്ടയക്കുകയായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കൂട്ടം കൂടിയതിനും പ്രവർത്തകർക്കെതിരെ പൊലീസ് ഇതു വരെ കേസ് എടുത്തിട്ടില്ല.
Discussion about this post