ഡൽഹി: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കോളേജുകളിലെ പുതിയ അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യുജിസി ഉപസമിതിയുടെ നിര്‍ദ്ദേശം. വര്‍ഷാന്ത്യ പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ജൂലായില്‍ നടത്താനും ഉപസമിതി നിർദ്ദേശിച്ചു.
ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട അധ്യയന വര്‍ഷം സെപ്തംബറില്‍ മാത്രം ആരംഭിച്ചാല്‍ മതിയെന്നാണ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ശുപാര്‍ശ നല്‍കുന്നതിനായി യുജിസി നിയമിച്ച ഉപസമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരീക്ഷകള്‍ ജൂലായില്‍ നടത്താനും പറ്റുമെങ്കില്‍ ഓണ്‍ലൈനായി തന്നെ പരീക്ഷകള്‍ നടത്തണമെന്നുമാണ് സമിതിയുടെ നിർദ്ദേശം. ഇക്കാര്യത്തിൽ യുജിസിയുടെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
അതേസമയം കൊവിഡ് രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളുടെ തീയതിയും നീളാനാണ് സാദ്ധ്യതയെന്നാണ് സൂചന.
Discussion about this post