കൽപറ്റ:തൃശൂർ, ആലപ്പുഴ ജില്ലകൾക്ക് ശേഷം വയനാട് ജില്ലയും കോവിഡ് മുക്തമായി.മൂന്ന് പേർക്കായിരുന്നു ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നത്.ഇതിൽ രണ്ട് പേർ മുൻപേ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.ശേഷിക്കുന്ന ഒരാളുടെ പരിശോധനാ ഫലം കൂടി കഴിഞ്ഞ ദിവസം നെഗറ്റീവ് ആയതോടെ വയനാട് ജില്ലയും കോവിഡ് വിമുക്തമാവുകയായിരുന്നു.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുൾപ്പെടെ സംസ്ഥാനത്താകെ 480 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.സംസ്ഥാനത്ത് ഇപ്പോൾ 21, 725 പേർ നിരീക്ഷണത്തിലും 116 പേർ ചികിത്സയിലുമാണുള്ളത്. ഇതിൽ 21, 243 പേർ വീടുകളിലും ബാക്കിയുള്ള 452 പേർ ആശുപത്രിയിലുമാണ്.കഴിഞ്ഞ ദിവസം പരിശോധനക്കയച്ച 21, 941 സാമ്പിളുകളിൽ 20, 830 ഫലങ്ങളും നെഗറ്റീവാണ്.
Discussion about this post