ലാഹോർ : മുൻ പാകിസ്ഥാൻ പ്രധാന മന്ത്രി നവാസ് ഷെറീഫിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഭരണകൂടം.ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ് വാറണ്ട്. നാഷണൽ അക്കൗണ്ടബിളിറ്റി ബ്യുറോയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.ജാങ് ഗ്രൂപ്പെന്ന മീഡിയ കോർപ്പറേഷനും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.ജാങ് ഗ്രൂപ്പിന്റെ ചീഫ് എഡിറ്ററായ മിർ ഷാക്കിലൂർ റഹ്മാനെ മാർച്ച് 12 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഏപ്രിൽ 28 വരെ റഹ്മാനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ നഫാസ് ഷെരീഫിന് ഒരുപാട് നോട്ടിസുകൾ അയച്ചെങ്കിലും ലണ്ടനിലേക്ക് ചികിത്സക്ക് പോയിരുന്നതിനാൽ മറുപടി ലഭിച്ചിരുന്നില്ല.ഇതിനാലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നു നാഷണൽ അക്കൗണ്ടബിളിറ്റി ബ്യുറോ വ്യക്തമാക്കുന്നു. നവാസ് ഷെരീഫിനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ കോടതിയെ സമീപിക്കുമെന്ന് എൻ.എ.ബി കൂട്ടിച്ചേർത്തു.
അൽ അസീസിയ അഴിമതി കേസിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജാമ്യം കിട്ടി നവാസ് ഷെരീഫ് ലണ്ടനിലേക്ക് ചികിത്സക്ക് പോവുന്നത്.പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ഷെരീഫിനെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതതല ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post