ബാങ്കോക്ക് : തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ഹിന്ദു ക്ഷേത്രത്തിനു സമീപം ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടാകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. ചിഡ്‌ലോം ജില്ലയിലെ ഇറാവാന്‍ ക്ഷേത്രത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പ്രാദേശിക സമയം രാത്രി ഏഴുമണിക്കാണ് (ഇന്ത്യന്‍ സമയം വൈകുന്നേരം 5.30) സ്‌ഫോടനം. ബ്രഹ്മാവിന്റെ പേരിലുള്ള ക്ഷേത്രം ബാങ്കോക്കിലെ പ്രധാന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മൂന്നു വലിയ ഷോപ്പിങ് മാളുകളും ഉണ്ട്. പൊലീസ്, എമര്‍ജന്‍സി വാനുകള്‍, ബോംബ് നിര്‍വീര്യമാക്കുന്ന സംഘം തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
Discussion about this post