ദുബായ് : പ്രവാസി മലയാളികൾക്ക് മടങ്ങി വരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷനിൽ ഇത് വരെ 3,20,463 പ്രവാസികൾ രജിസ്റ്റർ ചെയ്തു. നോർക്കയുടെ രജിസ്ട്രേഷൻ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആരംഭിച്ചത്.ശനിയാഴ്ച ആരംഭിക്കേണ്ട രജിസ്‌ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.രജിസ്റ്റർ ചെയ്‌തവരിൽ കൂടുതൽ പേരും തൊഴിൽ/താമസ വിസയിലെത്തിയവരാണ്.കൂടാതെ സന്ദർശന വിസയിലെത്തിയ 57,436 പേരും , ആശ്രിത വിസയിലെത്തിയ 20219 പേരും, വിദ്യാർഥികളായ 7276 പേരും, ട്രാൻസിറ്റ് വിസയിലെത്തിയ 691 പേരും രജിസ്റ്റർ ചെയ്തവരിലുൾപ്പെടുന്നു.
നാട്ടിലേക്ക് തിരിച്ചു വരുന്നതിനായി 9,515 ഗർഭിണികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർക്ക് സർക്കാർ മുൻഗണന നൽകിയിട്ടുള്ളതാണ്.ആയതിനാൽ ഗർഭിണികൾ, വിദ്യാർത്ഥികൾ, വിസയുടെ കാലാവധി കഴിഞ്ഞവർ എന്നിവരെല്ലാം നാട്ടിലെത്തിയതിനു ശേഷം മാത്രമായിരിക്കും ബാക്കിയുള്ളവർക്ക് അവസരം ലഭിക്കുക.
രജിസ്റ്റർ ചെയ്തവരിൽ 4,91,472 പേരാണ് വിദഗ്ധ തൊഴിലാളികളായിട്ടുള്ളത്.അവിദഗ്ദ്ധ തൊഴിലാളികളായി 15,927 മൂന്ന് പേരുമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post