ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 അംഗങ്ങളും രാജി വെച്ചു. കായംകുളം എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
ഡി വൈ എഫ് ഐ നേതാക്കളും എം എൽ എയുമായുള്ള തർക്കം ഫേസ്ബുക്ക് പോരാട്ടത്തിൽ എത്തുകയും എം എൽ എ മാദ്ധ്യമ പ്രവർത്തകരെ അപമാനിക്കുകയും ചെയ്തത് വൻ വിവാദമായിരുന്നു. തുടർന്ന് എം എൽ എ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.
കൂടാതെ അടുത്തിടെ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടിൽ കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയത് ഡിവൈഎഫ്ഐ നേതാക്കളിൽ ശക്തമായ അമർഷത്തിന് കാരണമായിരുന്നു. സിഐയെ പിന്തുണയ്ക്കുന്നത് എംഎൽഎ ആണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ തുടർ സംഭവ വികാസങ്ങളാണ് രാജിയിലേക്ക് എത്തിയത് എന്നാണ് സൂചന.
Discussion about this post