തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ ഇളവുകളേർപ്പെടുത്തി സംസ്ഥാന സർക്കാർ.ഗ്രീൻസോണുകളിലുള്ള ജില്ലകൾക്കായിരിക്കും സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ അനുവദിക്കുക.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന ഇളവുകളൊന്നും ഹോട്ട്സ്പോട്ടുകളിൽ ബാധകമായിരിക്കില്ല.ഡ്രൈവർക്ക് പുറമെ സ്വകാര്യ വാഹനങ്ങളിൽ രണ്ടു പേർ മാത്രമേ യാത്ര ചെയ്യാവൂ എന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് ഇനിയും അനുമതി നൽകിയിട്ടില്ല,പക്ഷേ,പരീക്ഷകൾ നടത്താൻ മാത്രം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.ഗ്രീൻസോണിലുള്ള സേവന മേഖലയിലെ സ്ഥാപനങ്ങൾ 50% ജീവനക്കാരുടെ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.മദ്യശാലകളും ബാർബർ ഷോപ്പുകളും തുറക്കാൻ സർക്കാർ അനുമതി നല്കിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
പ്രവാസികളുടെ തിരിച്ചു വരവിനെ സംബന്ധിച്ചും കൃത്യമായ മാർഗ നിർദ്ദേശങ്ങൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.കർശനമായ പരിശോധനയായിരിക്കും വിമാനത്താവളങ്ങളിൽ ഉണ്ടായിരിക്കുക.രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും വീടുകളിൽ ക്വാറന്റൈനിൽ ഇരിക്കണമെന്നാണ് പ്രവാസികൾക്ക് നൽകാൻ പോവുന്ന നിർദ്ദേശം.ഇതുറപ്പാക്കാൻ പോലീസിനെയായിരിക്കും നിയോഗിക്കുക.
Discussion about this post