കണ്ണൂർ ജില്ലയിൽ റേഷൻ കടയുടെ മേൽനോട്ട ചുമതല അധ്യാപകർക്ക്.കണ്ണൂരിലെ കോവിഡ് ഹോട്ട്സ്പോട്ടുകളിലെ റേഷൻ കടകളുടെ മേൽനോട്ടത്തിന്റെ ചുമതല അധ്യാപകർക്ക് നൽകിക്കൊണ്ട് ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കർശന ജാഗ്രത പാലിക്കേണ്ട ഹോട്ട്സ്പോട്ടിലെ ഭക്ഷ്യവിതരണം സുഗമമാക്കാൻ വേണ്ടിയാണ് ജില്ലാ കലക്ടറുടെ ഈ വ്യത്യസ്തമായ നടപടി.റേഷൻ സാധനങ്ങൾ എല്ലാം ഉപഭോക്താവിന് കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുക, സാധനങ്ങൾ വീടുകളിൽ വിതരണം ചെയ്യുന്നതിന്റെ മേൽനോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ പ്രധാന ചുമതല.
ഓരോ ഹോട്ട്സ്പോട്ടുകളിലെ റേഷൻ കടകളിലും അതാത് പ്രദേശത്തെ അധ്യാപകരെയാണ് നിയമിക്കുക.കണ്ണൂരിലെ 23 കോവിഡ് ഹോട്ട്സ്പോട്ടുകളിലും സർക്കാർ ഉദ്യോഗസ്ഥർക്ക് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല നൽകണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യു.പി തലം വരെയുള്ള അധ്യാപകരെ മേൽനോട്ടക്കാരായി നിയമിച്ചിരിക്കുന്നത്.
Discussion about this post