തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇക്കുറി ശക്തമായ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡാമുകൾ നിറയാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ശക്തമായ മഴയിൽ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പകല്‍ 35 ഡിഗ്രിക്ക് താഴെയും രാത്രി 26 ഡിഗ്രിക്ക് താഴെയും താപനില എത്തിയിട്ടില്ല. ഇത് വായു ചൂടുപിടിക്കാനും വടക്കു പടിഞ്ഞാറന്‍ കാറ്റ് വീശിയടിക്കാനും ഇടയാക്കും. ഇതും മഴക്ക് അനുകൂല ഘടകമാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മഴ ശക്തമാകുമെങ്കിലും പ്രളയം ഉണ്ടാകാനുള്ള സാദ്ധ്യത നിലവിലില്ല. അതേസമയം സംസ്ഥാനത്ത് ഇക്കുറി വേനല്‍ മഴ പകുതി പോലും ലഭിച്ചിട്ടില്ലെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post