മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും വിവാഹവാര്‍ഷിക ദിനത്തില്‍ ആശംസകളുമായി നടന് മോഹന്‍ലാല്‍. പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ എന്ന് ഇരുവരുടെയും മനോഹര ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചു.
41-ാം വിവാഹവാര്‍ഷികമാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ഇന്ന് ആഘോഷിക്കുന്നത് മോഹന്‍ലാലിന് പുറമെ മലയാളത്തിലെ പ്രശസ്ത താരങ്ങളും സംവിധായകരും ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം ആരാധകരും.
1979 മേയ് ആറിനാണ് വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്ന മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹം അറിയപ്പെടുന്ന നടനായി മാറിയിട്ടുണ്ടായിരുന്നില്ല. അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടിക്ക് പിന്നീടങ്ങോട്ട് എല്ലാ പിന്തുണയും നല്‍കിയത് സുല്‍ഫത്തായിരുന്നു. വിവാഹത്തിന് മുന്‍പ് മമ്മൂട്ടി വേഷമിട്ടത് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ ചിത്രങ്ങളിലായിരുന്നു. ആ സിനിമകളിലെ ചെറിയ വേഷങ്ങള്‍ അന്ന് അധികമാരും ശ്രദ്ധിച്ചിരുന്നുമില്ല.
വിവാഹശേഷം കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് മമ്മൂട്ടി ശ്രദ്ധനേടിയത്. പിന്നീട് മമ്മൂട്ടി എന്ന നടന്റെ വളച്ചയാണ് മലയാള സിനിമ കണ്ടത്. കഴിഞ്ഞ നാല്പത് വര്‍ഷത്തെ ചരിത്രത്തില്‍ മമ്മൂട്ടിയുടെ സ്ഥാനം വളരെ വലുതാണ്. സുറുമിയാണ് മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ മൂത്ത മകള്‍. സുറുമിയേക്കാള്‍ നാല് വയസ്സിന് ഇളയതാണ് നടനും മകനുമായ ദുല്‍ഖര്‍ സല്മാന്.
https://www.facebook.com/ActorMohanlal/posts/2942421695813507
Discussion about this post