ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപനം.രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ വേണ്ടി ഞായറാഴ്ചകളിൽ സംസ്ഥാനത്ത് പൂർണ്ണമായ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വാഹനങ്ങൾ പുറത്തിറങ്ങുന്നത് പൂർണമായും നിരോധിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങൾ വന്നാൽ, പാസുമായി മാത്രം പുറത്തിറങ്ങാം.
പാൽ, പത്രം, മരുന്നുകടകൾ, ആശുപത്രികൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തുറക്കാൻ അനുമതിയുണ്ട്. ഭക്ഷണശാലകളിൽ പാർസൽ സർവീസ് കൗണ്ടറുകൾക്ക് പ്രവർത്തനാനുമതി ഉണ്ട്.കോവിഡ് പ്രതിരോധ പ്രവർത്തകർക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യാത്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ അറിയിപ്പുണ്ട്.
Discussion about this post