വാഷിംഗ്ടൺ ഡിസി : കൊറോണക്കുള്ള വാക്സിൻ ഗവേഷണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ മുഖാന്തിരം ചൈനീസ് ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് അമേരിക്കൻ.അമേരിക്കയിലുള്ള ചൈനീസ് വിദ്യാർത്ഥികളെയും, ഗവേഷകരെയുമാണ് ചൈനീസ് ഭരണകൂടം ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് എഫ്ബിഐയും സൈബർ സെക്യൂരിറ്റി വിദഗ്ദ്ധരും വ്യക്തമാക്കി.കൊറോണക്കുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിനായി ശേഖരിച്ചിട്ടുള്ള പ്രധാനപ്പെട്ട അറിവുകളും ആശയങ്ങളും രാജ്യത്തിലുള്ളവരുടെ ആരോഗ്യ വിവരങ്ങളും കൈക്കലാക്കുകയാണ് ഇവരുടെ ലക്ഷ്യം.ഹാക്കർമാരുടെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.
കോവിഡ് -19 ന്റെ ചികിത്സയിൽ മുന്നിട്ട് നിൽക്കുന്നത് ചൈനയാണെന്നും തെളിവുകളില്ലാതെയുള്ള ഇത്തരത്തിലെ ആരോപണങ്ങളെല്ലാം ചൈന മുഴുവനായും അവഗണിക്കുകയാണെന്നുമാൻ ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഇതിന് മറുപടിയായി അറിയിച്ചത്.കൊറോണ വൈറസ് വുഹാനിലെ ലബോറട്ടറിയിൽ നിന്നും പുറത്തായതാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സെക്രട്ടറി മൈക്ക് പോംപിയോയും ആരോപിച്ചിരുന്നു.
Discussion about this post