കൊച്ചി: പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ദുബായിൽ നിന്ന് തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അഞ്ചു പേരെ ആശുപത്രിയിലാക്കി. മൂന്നു പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലും രണ്ടു പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് കളമശേരി മെഡിക്കൽ കോളേജിലുള്ളത്. പാലക്കാട് സ്വദേശികളെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ സാമ്പിളുകൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ ഒഴികെയുള്ളവരിൽ 92 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻറ്ററുകളിലേക്കും 81 പേരെ സ്വന്തം വീടുകളിലേക്കും നിരീക്ഷണത്തിനായി അയച്ചിട്ടുണ്ട്.
കെഎസ്ആർടിസി ബസുകളിലും പെയ്ഡ് ടാക്സികളിലും ആംബുലൻസുകളിലുമായാണ് യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്.
Discussion about this post