പാലക്കാട്: ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയതിന് എ ഐ എസ് എഫ് ജില്ലാ നേതാവും പഞ്ചായത്ത് അംഗവും ഉൾപ്പെടെ ഇരുപത് പേർക്കെതിരെ പൊലീസ് കേസെടുത്തു. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു തോമസ് എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് പോലീസ് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കുമരംപുത്തൂര്‍ എ.എസ്. ഓഡിറ്റോറിയത്തിലാണ് എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിറന്നാളാഘോഷം നടന്നത്. സാമൂഹിക അകലം പാലിക്കാതെ നടന്ന ആഘോഷത്തിൽ എല്ലാവരും കേക്ക് പങ്കു വെച്ച് കഴിക്കുകയായിരുന്നു.
Discussion about this post