ഇസ്രായേലിലെ ചൈനയുടെ അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ മരിച്ച നിലയിലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. മരണത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇതിനു മുൻപ് ഉക്രൈനിലെ സ്ഥാനപതിയായിരുന്ന ദു വെയ് (58) എന്ന ഉന്നത ചൈനീസ് നയതന്ത്ര വക്താവാണ് ഇസ്രായേലിൽ അംബാസഡർ സ്ഥാനത്ത് നിയമിതനായിരുന്നത്. മരണവിവരം ചൈന സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ,ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post