കേരളത്തിൽ ഇന്നലെ എത്തിയ പ്രവാസികൾ ഏഴ് പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.175 യാത്രക്കാരുമായി അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ ആറ് യാത്രക്കാർക്കും, ഖത്തറിൽ നിന്ന് കരിപ്പൂരിൽ എത്തിയ ഒരാൾക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടത്.
കൊച്ചിയിൽ വിമാനമിറങ്ങിയ വരെ കളമശ്ശേരി മെഡിക്കൽ കോളേജിലും കരിപ്പൂരിൽ എത്തിയയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിമാനത്തിൽ കയറും മുൻപ് രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് 5 പേരെ അബൂദാബി വിമാനത്താവളത്തിലെ അധികൃതർ തിരിച്ചയച്ചിരുന്നു.
Discussion about this post