ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ദൃശ്യം 2 ഷൂട്ട് തുടങ്ങുമെന്ന് മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാൽ. വ്യാഴാഴ്ച അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് ആരാധകര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസായിട്ട് മോൻ ലാൽ പ്രഖ്യാപനം നടത്തിയത്.
2013-ല്‍ പുറത്തിറങ്ങി മലായാളത്തിലെ ഏക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായി മാറിയ ജീത്തു ജോസഫിന്റെ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്.
ലോക്ഡൗണിന് ശേഷം ദൃശ്യം 2 സിനിമയുടെ ചിത്രീകരണമാകും നടക്കുകയെന്ന് മോഹന്‍ലാല്‍ വിവിധ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ദൃശ്യം –2 വളരെ ത്രില്ലിങ് ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തിരക്കഥ മുഴുവന്‍ വായിച്ചു. ജീത്തു വളരെ രസകരമായിട്ടാണ് അതിനെ ഒരുക്കിവച്ചിരിക്കുന്നത്. ജോര്ജ്ജുകുട്ടിയും ധ്യാനവും ദൃശ്യവുമാക്കെ എല്ലാ മലയാളികളുടെയും മനസ്സില്‍ ഉള്ളതാണ്. ആ കുടുംബത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്, പിടിക്കപ്പെടുമോ, ജോര്‍ജ്ജുകുട്ടി വീണ്ടും രക്ഷകനായി വരുമോ എന്നൊക്കെ അറിയാനുള്ള ആഗ്രഹം ജനങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post