മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിലെ ചേരി പ്രദേശങ്ങളായ ധാരാവിയിലും അന്ധേരിയിലും പി പി ഇ കിറ്റുകൾ വിതരണം ചെയ്ത് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയിലുള്ള ആശുപത്രികളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ധാരാവിയിലെ ലോകമാന്യ തിലക് ആശുപത്രി, താനെയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് കിറ്റുകൾ ലഭ്യമാകും.
കൂടാതെ അന്ധേരിയിലെയും ധാരാവിയിലെയും രോഗബാധിത മേഖലകളിലെ വീടുകളിൽ സേവനമെത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും കിറ്റുകൾ ലഭ്യമാകും. ഇവിടങ്ങളിലെ നഴ്സിംഗ് ഹോമുകളിലും ക്ലിനിക്കുകളിലും പി പി ഇ കിറ്റുകൾ വിതരണം ചെയ്യുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ വ്യക്തമാക്കി.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേശവ് ട്രസ്റ്റിന്റെയും നിർമ്മയ് ഫൗണ്ടേഷന്റെയും സന്നദ്ധപ്രവർത്താകരുമായി സഹകരിച്ചാണ് മോഹൻലാൽ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷൻ മഹാരാഷ്ട്രയിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നത്.
Discussion about this post