ഹോങ്കോങ്ങിൽ പുതിയ ദേശിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ചൈന.ഹോങ്കോങ്ങിൽ ജനാധിപത്യത്തിലൂന്നിയ സ്വയം ഭരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2019 ൽ ഹോങ്കോങ് നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് ചൈനയുടെ ഈ നീക്കം.ഇതിന്റെ കൂടുതൽ വിവരങ്ങൾ പാർലിമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന വാർഷിക യോഗത്തിനു ശേഷം പുറത്തു വിടുമെന്ന് ചൈനയുടെ നാഷണൽ പീപ്പിൾ കോൺഗ്രസിലെ ഔദ്യോഗിക വക്താവായ സാങ് യെസൂയ് വ്യക്തമാക്കി.
ചൈനയുടെ പദ്ധതിയെന്താണ് എന്നതിനെ കുറിച്ച് പൂർണമായൊരു അറിവ് ആർക്കും ലഭിച്ചിട്ടില്ലെന്ന് ഈ സംഭവത്തെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.അതേസമയം,ചൈനയുടെ ഉദ്ദേശം നല്ലതല്ലെങ്കിൽ,ശക്തമായ പ്രതികരണമുണ്ടാകുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.അമേരിക്കയ്ക്ക് അനുകൂലമായുള്ള വാണിജ്യ നിബന്ധനകളെ സാധൂകരിക്കുന്ന ഹോങ്കോംങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് ട്രംപ് 2019-ൽ ശരി വെച്ചിരുന്നു.ഹോങ്കോങിനു നൽകിയിരിക്കുന്ന പ്രത്യേക പരിഗണന റദ്ദാക്കിയാൽ അതേറ്റവും കൂടുതൽ ബാധിക്കുക അമേരിക്കയെയായിരിക്കും.ആയിരത്തി മുന്നൂറോളം യു.എസ് കമ്പനികളാണ് ഹോങ്കോങിൽ പ്രവർത്തിക്കുന്നത്.പുതിയ നിയമങ്ങൾ ഹോങ്കോങിന്റെ പല അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും എടുത്ത്കളയുന്ന രീതിയിലുള്ളതാവുമെന്നാണ് സൂചനകൾ.അതേസമയം,ചൈന പുതിയതായി നടപ്പിലാക്കാൻ പോകുന്ന നിയമങ്ങൾ ഹോങ്കോങിനെ നശിപ്പിക്കാൻ കെൽപ്പുള്ളതായിരിക്കുമെന്ന് ഹോങ്കോങിലെ നിയമനിർമാതാവായ ഡെന്നിസ് ക്വൊക്ക് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post