ചരിത്ര വിജയം നേടിയുള്ള യാത്രയ്ക്കിടയില്‍ എസ് എസ് രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിനെതിരെ കോടതി ഉത്തരവ്.ചിത്രത്തിന്റെ തമിഴ് പതിപ്പിലെ ഒരു ഡയലോഗാണ് ബാഹുബലിയെ വിവാദത്തിന്റെ പിടിയിലാക്കിയത്. ഈ ഡയലോഗ് മാറ്റണമെന്നു പറഞ്ഞാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.
വിവാദമായ ഡയലോഗ് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അവസാനത്തെ യുദ്ധത്തിനു ശേഷം ‘പങ്കടൈക്കു പിറന്തവന്’ എന്നൊരു ഡയലോഗുണ്ട്. ഇത് അരുന്ധതിയാര്‍ സമുദായത്തിനെതിരെയുള്ള പരാമര്‍ശമാണെന്നു പറഞ്ഞ് ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് ഡയലോഗ് നീക്കംചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്കും സംവിധായകനും രചയിതാവിനും എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഡയലോഗുകള്‍ എത്രയും പെട്ടെന്ന് തിരുത്താന്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. തിരുത്താതെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്ക്കെതിരേയും നടപടി സ്വീകരിക്കും. ഒരു ഡയലോഗ് വരുത്തിയ പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെടാനുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകനും രചയിതാവും.
ഡയലോഗ് വിവാദമായതോടെ മധുരയില്‍ പലയിടത്തും തിയറ്ററിനു നേരേ പെട്രോള്‍ ബോംബ് ആക്രമണവും മറ്റും നടന്നു. എന്നാല്‍ പങ്കടൈ എന്ന വാക്ക് ഒരു പ്രത്യേക കമ്യൂണിറ്റിക്കെതിരെ പ്രയോഗിച്ചതല്ലെന്ന് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ രചയിതാവ് വിശദീകരിച്ചു. ചൂതുകളിയെക്കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയാണ് അത്തരം ഒരു പ്രയോഗം ഉപയോഗിച്ചതെന്നുമാണ് രചയിതാവിന്റെ വാദം.
Discussion about this post