മിന്നൽ മുരളി എന്ന ചിത്രത്തിനായി ആലുവ മണപ്പുറത്ത് നിർമ്മിച്ച ലക്ഷങ്ങൾ മുതൽ മുടക്കുള്ള സെറ്റ് കഴിഞ്ഞ ദിവസം ബജ്രംഗ് ദൾ പ്രവർത്തകർ പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദനും സംഭവത്തിൽ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലേ എന്നൊരു ആരാധകൻ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റ് കുറിച്ചു. ഇതിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാവുകയാണ്.
ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഒരെണ്ണം കൊടുത്തു, ഇനി വീട്ടിൽ വന്ന് പറയണോ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ കമന്റ്.
Discussion about this post