ഇന്ത്യയുടെ നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഉദ്ഘാടനം ചെയ്തു.www.ai.gov.in എന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പോർട്ടലിന്റെ വെബ് അഡ്രസ്സ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധിയുടെ മേഖലയിൽ ഇന്ത്യയുടെ ഗവേഷണ ഫലങ്ങളും, സ്റ്റാർട്ടപ്പുകളും, ശാസ്ത്ര പുരോഗതികളും, ആനുകാലിക ലേഖനങ്ങളും എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകാൻ വേണ്ടിയാണ് സർക്കാർ ഈ പോർട്ടൽ രൂപീകരിച്ചിരിക്കുന്നത്.ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയവും ഐടി വിദഗ്ധരും ചേർന്നാണ് ഈ പോർട്ടൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
Discussion about this post