ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് 35 വയസ്സില്‍ താഴെയുള്ള ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന് റിപ്പോര്‍ട്ട്. 4160 കോടി ഡോളര്‍ (ഏതാണ്ട് 2,72,667 കോടി രൂപ) ആണ് സക്കര്‍ബര്‍ഗിന്റെ സ്വകാര്യ സമ്പാദ്യമെന്ന് ‘വെല്ത്ത്എക്സ് റിപ്പോര്‍ട്ട് പറയുന്നു.
ഫേസ്ബുക്കിന്റെ സഹസ്ഥാപകരിലൊരാളായ ഡസ്റ്റിന് മോസ്കോവിറ്റ്സ് ആണ് പട്ടികയില്‍ തൊട്ടടുത്ത സ്ഥാനത്ത്. മോസ്കോവിറ്റ്സിന് 930 കോടി ഡോളര്‍ (ഏതാണ്ട് 60,808 രൂപ) സമ്പാദ്യമുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. ഫേസ്ബുക്ക് സഹസ്ഥാപകനായ എഡ്വേര്‍ഡോ സാവേരിന് ആണ് പട്ടികയില്‍ നാലാസ്ഥാനത്ത്, സമ്പാദ്യം 530 കോടി ഡോളര്‍ (ഏതാണ്ട് 34,654 കോടി രൂപ).
35 ല്‍ താഴെ പ്രായമുള്ള സമ്പന്നരുടെ പട്ടികയില്‍ ആദ്യ 20 പേരില്‍ ആറ് സ്ത്രീകള്‍ മാത്രമേയുള്ളൂ. ചൈനീസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കണ്ട്രി ഗാര്ഡന് ഹോള്‍ഡിങ്സ് വൈസ് ചെയര്മാന് 34കാരിയാ ഹുയിയാന്‍ യാങ് ആണ് പട്ടികയില്‍ ഏറ്റവും സമ്പന്നയായ സ്ത്രീ. മൂന്നാംസ്ഥാനമുള്ള അവര്‍ക്ക് 590 കോടി ഡോളര്‍ (38,577 കോടി രൂപ) സമ്പാദ്യമുണ്ട്.
35 വയസില്‍ താഴെയുള്ള ലോകത്തെ ഏറ്റവും വലിയ 20 സമ്പന്നരില്‍ 11 പേര് അമേരിക്കയില്‍നിന്നുള്ളവരാണ്; മൂന്നുപേര്‍ ചൈനിയില്നിന്നുള്ളവരും (ഹോംങ്കോങ് ഉള്‍പ്പടെ).
പട്ടികയില്‍ മുകളിലുള്ള 20 പേരില്‍ ഏറ്റവും പ്രായംകുറഞ്ഞ സമ്പന്നന് 25 കാരനായ ഇവാന് സ്പീഗല്‍ ആണ്. സ്നാപ്പ്ചാറ്റ് ചീഫ് എക്സിക്യൂട്ടീവായ സ്പീഗലിന് 190 കോടി ഡോളര്‍ (ഏതാണ്ട് 12,423 കോടി രൂപ) സമ്പാദ്യമുണ്ട്.
Discussion about this post