മൂവാറ്റുപുഴ : സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ നടുറോഡിൽ വെട്ടിവീഴ്ത്തി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവനാണ് (19) വെട്ടേറ്റു വീണത്. ഇയാളുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരൻ കറുകടം സ്വദേശി ബേസിൽ എൽദോസ് (22) ആണ് വെട്ടിയത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെ മൂവാറ്റുപുഴ ഹോളി മാഗി പള്ളിസെമിത്തേരിയ്ക്കു മുന്നിലാണ് സംഭവം നടന്നത്.മാസ്ക് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് എത്തി അഖിലിനെ പ്രതി അടുത്തേക്ക് വിളിച്ചുവരുത്തി.പിന്നീട്, വടിവാൾ ഉപയോഗിച്ച് കൈയ്ക്കും കഴുത്തിലും വെട്ടുകയായിരുന്നു.ഇടതു കൈപ്പത്തിക്ക് മുകളിലും, പുരികത്തിലും വെട്ടേറ്റിട്ടുണ്ട്.സംഭവ ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post