തിരുവനന്തപുരം : മുൻ രഞ്ജി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നെത്തിയത് മകൻ അശ്വിനിലേക്ക്. ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ പോലീസിന് വ്യക്തമായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിനു പിന്നിൽ ജയമോഹൻ തമ്പിയുടെ മകനായ അശ്വിൻ ആണെന്ന് പോലീസ് കണ്ടെത്തിയത്.
തുടർച്ചയായി നാലു ദിവസം ജയമോഹനും മകൻ അശ്വിനും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.മദ്യലഹരിയിൽ രണ്ടുപേരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു.തർക്കം കയ്യാങ്കളിയിൽ എത്തുകയും തമ്പിയുടെ തല മകനായ അശ്വിൻ ഭിത്തിയിലടിക്കുകയും ചെയ്തു.നെറ്റിയിലുണ്ടായ ഈ മുറിവാണ് മരണ കാരണമായത്.തമ്പിക്കൊപ്പം താമസിച്ചിരുന്ന മകനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കുറ്റം തെളിഞ്ഞതോടെ അശ്വിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Discussion about this post