തിരുവനന്തപുരം : തിരുവനന്തപുരത്ത് റിട്ടയേർഡ് ആയ വനിതാ എസ്.ഐയെ വെട്ടിക്കൊന്ന് എസ്.ഐ ആയ ഭർത്താവ് ജീവനൊടുക്കി.റിട്ടയേർഡ് എസ്.ഐ ലീലയാണ് ഭർത്താവായ പൊന്നന്റെ വെട്ടേറ്റു മരിച്ചത്.ഇവരെ തൊടുവൻകോടുള്ള വീട്ടിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.
ദീർഘനാളായി ഇവർ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. ഇന്ന് രാവിലെ ഇവരുടെ വീട്ടിൽ വെച്ച് ഭാര്യ ലീലയെ കൊലപ്പെടുത്തിയ ശേഷം പൊന്നൻ ആത്മഹത്യ ചെയ്യുകയായിരുന്നു.വെട്ടേറ്റ് ലീല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഇവർ തമ്മിൽ സ്വത്ത് തകർക്കങ്ങൾ ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Discussion about this post