മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചു.വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന 28 വയസുള്ള ഒരു ഉദ്യോഗസ്ഥനും ഒരു എയർ ഇന്ത്യ ജീവനക്കാരനും ആണ് കൊറോണ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ വിമാനത്താവളത്തിലെ മുപ്പതോളം ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
ഈ മാസം 7-നാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച 28-കാരന്റെ സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയക്കുന്നത്.അതിനു ശേഷം അയാൾ എയർപോർട്ട് ഡയറക്ടർ അടക്കമുള്ളവരുള്ള യോഗത്തിൽ പങ്കെടുത്തിരുന്നു.മാത്രമല്ല തുടർന്നുള്ള എല്ലാ ദിവസവും വിമാനത്താവളത്തിലും ഈ ഉദ്യോഗസ്ഥൻ വന്നിരുന്നു.ഇതേ തുടർന്നാണ് വിമാനത്താവളത്തിലെ എയർപോർട്ട് ഡയറക്ടർ അടക്കമുള്ള ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടത്.
Discussion about this post