കൊച്ചി : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ 18കാരി കബളിപ്പിക്കപ്പെട്ടു.മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടിയാണ് ബംഗളുരു സ്വദേശിയായ യുവാവിനെ ഒപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൂടെ ബംഗളുരുവിലേയ്ക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെടുകയായിരുന്നു ടിക് ടോക്കിലെ താരമായ പെൺകുട്ടി.
മാതാപിതാക്കൾ നൽകിയ പരാതിയനുസരിച്ച് വിമാനത്താവളത്തിൽ വെച്ച് പെൺകുട്ടിയെ പോലീസ് പിടികൂടിയെങ്കിലും മാതാപിതാക്കളോടൊപ്പം പോകാൻ ആദ്യം പെൺകുട്ടി തയ്യാറായില്ല.ഇതോടെ ഇടപെട്ട പോലീസുകാർ കുഴഞ്ഞു.അവസാനം കാമുകനെ, പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചപ്പോൾ പെൺകുട്ടിയെ അറിയുകയേയില്ല എന്നായിരുന്നു കാമുകന്റെ പ്രതികരണം.ഇക്കാര്യം സ്പീക്കറിലൂടെ പോലീസ് കേൾപ്പിച്ചപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം പോകാൻ പെൺകുട്ടി തയ്യാറായത്.
Discussion about this post