തിരുവനന്തപുരം: പ്രശസ്ത നടിയും ആക്ടിവിസ്റ്റുമായ മാലാ പാർവതിയുടെ മകന്റെ അശ്‌ളീല ചാറ്റ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി സീമ വിനീത്. താൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്ന തരത്തിലാണ് മാലാ പാർവതി വിവിധ ഗ്രൂപുകളിൽവോയ്‌സ് മെസേജ് അയച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും സീമ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മാലാ പാർവതിയുടെ വാട്സാപ്പ് മെസേജ് തന്നെ പുറത്തു വിട്ടിരിക്കുകയാണ് സീമ വിനീത്. പലരുടെയും തെറ്റിദ്ധാരണ ഇതുകൊണ്ടും മാറിയില്ലേങ്കിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല ഓക്കേ എന്നാണ് സീമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
വാട്സാപ്പ് മെസേജ് ഇങ്ങനെ, “ഞാൻ കാരണം സീമ അനുഭവിച്ച ദുഃഖത്തിൽ അതിയായ വിഷമമുണ്ട്. അപ്പോൾ തന്നെ പോലീസിൽ അനന്തുവിനെ വിട്ട് ഫോൺ കൊടുപ്പിച്ചു. സോമോട്ടോ കേസ് എടുക്കാൻ ആ ഫോണിലെ മെസേജുകളിൽ ഒന്നും വകുപ്പില്ല. നിങ്ങൾ കേസ് കൊടുക്കുമ്പോൾ അടുത്ത നടപടി എന്ന് പറഞ്ഞിട്ടുണ്ട്.
അനന്തു സീമയോട് പിറ്റേന്ന് കാലത്തു തന്നെ മാപ്പു പറഞ്ഞു വാട്സാപ്പ് മെസേജ് അയച്ചു, എന്നെ കാണിച്ചിട്ടാണ് അത് അയച്ചത്. രണ്ടുപേരും മാപ്പ് പറഞ്ഞ ശേഷം അനന്ത കൃഷ്ണൻ സീമയോട് മാപ്പ് പറഞ്ഞില്ല എന്ന് ലൈവിൽ സീമ പറഞ്ഞപ്പോഴാണ് നഷ്ടപരിഹാരത്തിനാണ് എന്ന സംശയം വന്നത്.’
‘ആദ്യം വന്ന വോയ്‌സ് നോട്ടിൽ 3 ആവശ്യങ്ങളായിരുന്നല്ലോ. അനന്തുവിനെ മാപ്പ്, എന്റെ മാപ്പ്, നഷ്ടപരിഹാരം. ഞാനും അനന്തുവും മാപ്പ് പറഞ്ഞിട്ടും ലൈവിൽ വന്നത് നഷ്ടപരിഹാരത്തിനാണെന്ന് എനിക്ക് തോന്നി. ” ഇങ്ങനെ പോകുന്നു മാലാ പാർവതിയുടെ മെസേജ്.
അതെ സമയം അനന്തകൃഷ്ണൻ നിരവധി സ്ത്രീകൾക്ക് ഇൻബോക്സിൽ മെസേജ് അയച്ചതായാണ് റിപ്പോർട്ട്. നിരവധിപേർ ഇതിന്റെ സ്ക്രീന്ഷോട്ടുമായി ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇടുന്നുണ്ട്. ജെസ്‌ല മാടശ്ശേരി, ലസിത പാലക്കൽ തുടങ്ങിയവർക്കും അനന്തകൃഷ്ണൻ മെസേജുകൾ അയച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.
Discussion about this post