ന്യൂയോർക്ക് : സംഘർഷത്തിലേക്ക് നീങ്ങാതെ അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന അഭ്യർത്ഥനയുമായി ഐക്യരാഷ്ട്രസംഘടന.രണ്ടു വൻ ശക്തികളായ ചൈനയും ഇന്ത്യയും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
പ്രശ്നം ഉണ്ടായ ഉടനെ സംഘർഷം ലഘൂകരിക്കാൻ രണ്ട് രാജ്യങ്ങളും നടത്തിയ നീക്കത്തെ പ്രശംസിക്കാനും ഐക്യരാഷ്ട്രസഭ മറന്നില്ല.ഗൽവാൻ അതിർത്തി മേഖലയിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപതോളം ഇന്ത്യൻ സൈനികരും 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.
Discussion about this post