ചെന്നൈ : ഇന്ത്യക്കെതിരെയുള്ള ചൈനയുടെ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച സൈനികനായ തമിഴ്നാട്ടിലെ ഹവിൽദാർ പഴനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് തമിഴ്നാട്.തമിഴ്നാട് മുഖ്യമന്ത്രിയായ എടപ്പാടി കെ.പളനിസ്വാമി സൈനികന്റെ കുടുംബത്തിലുള്ള ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ രാമനാഥപുരമാണ് പഴനിയുടെ സ്വദേശം.22 വർഷമാണ് ഇന്ത്യക്ക് വേണ്ടി ഈ സൈനികൻ സേവനമനുഷ്ഠിച്ചത്.കഴിഞ്ഞ ദിവസം ഗാൽവൻ വാലിയിലുണ്ടായ ആക്രമത്തിൽ ഒരു കേണലും കൊല്ലപ്പെട്ടിരുന്നു.അതിർത്തി തർക്കത്തെ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടന്നു വരികയായിരുന്നു. ഇതിനിടയിലായിരുന്നു ചൈനയുടെ ഏകപക്ഷീയമായ ആക്രമണം.
Discussion about this post