കോഴിക്കോട് : ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണക്കടത്ത് നടത്തിയ നാലു പേരെ കരിപ്പൂരിൽ അറസ്റ്റ് ചെയ്തു.രണ്ട് വിമാനങ്ങളിലായി എത്തിയ നാല് പേരിൽ നിന്നും രണ്ടേ മുക്കാൽ കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
ദുബായിൽ നിന്നുമെത്തിയ വിമാനത്തിൽ നിന്നും മൂന്ന് പേരും ഷാർജയിൽ നിന്നുമെത്തിയ ഒരാളുമാണ് പിടിയിലായത്.നാലു പേരും അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.ഇതിനു പിന്നിൽ സ്വർണ്ണ കള്ളകടത്ത് മാഫിയയാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.കോവിഡ് വ്യാപനം മൂലം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടു വരുന്നതിനായി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളിലാണ് സ്വർണ്ണക്കടത്ത് നടത്തിയത്.
Discussion about this post